ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍കൊണ്ട് 28 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാൻ സാധിച്ചു. ഇതുകൂടാതെയാണ് 43 പിജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ വളര്‍ച്ചയ്ക്ക് ഇതേറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യ 2, കമ്മ്യൂണിറ്റി മെഡിസിൻ 2, ഡെര്‍മറ്റോളജി 1, ഫോറൻസിക് മെഡിസിൻ 1, ജനറല്‍ മെഡിസിൻ 2, ജനറല്‍ സര്‍ജറി 2, പത്തോളജി 1, ഫാര്‍മക്കോളജി 1, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ 1 എന്നിങ്ങനെയും എറണാകുളം മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യ 2, ഓര്‍ത്തോപീഡിക്സ് 2, ജനറല്‍ മെഡിസിൻ 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 2, ജനറല്‍ സര്‍ജറി 2, കമ്മ്യൂണിറ്റി മെഡിസിൻ 1, ഫോറൻസിക് മെഡിസിൻ 1, റെസ്പിറേറ്ററി മെഡിസിൻ 1, ഒഫ്ത്താല്‍മോളജി 1 എന്നിങ്ങനെയും കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യ 1, ജനറല്‍ മെഡിസിൻ 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 1, ജനറല്‍ സര്‍ജറി 1, പീഡിയാട്രിക്സ് 2, ഫോറൻസിക് മെഡിസിൻ 2, റെസ്പിറേറ്ററി മെഡിസിൻ 1, എമര്‍ജൻസി മെഡിസിൻ 2, ഓര്‍ത്തോപീഡിക്സ് 2 എന്നിങ്ങനെയുമാണ്പി.ജി. സീറ്റുകള്‍ അനുവദിച്ചത്.