ഉണക്കമുന്തിരി ഇഷ്ടമുള്ള പലര്‍ക്കും അതിന്റ ആരോഗ്യഗുണങ്ങളെ കുറിച്ച് കൃത്യമായി അറിയില്ല എന്നതാണ് വാസ്തവം.
കണ്ണ് രോഗങ്ങള്‍ക്കും, പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
ഉണക്കമുന്തിരി പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
ശരീര ഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ് ഉണക്കമുന്തിരി.
പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികള്‍ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരിയില്‍ പൊട്ടാസിയം, വിറ്റാമിന്‍ സി, കാല്‍സ്യം, വിറ്റാമിന്‍ ബി -6, ഇരുമ്ബ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബര്‍, ഫിനോളിക് ആസിഡ്, ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
കാറ്റെച്ചിന്‍ എന്ന ആന്റി ടോക്സിഡന്റ് ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. അതുവഴി രക്ത സമ്മര്‍ദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്ബിന്റെ അളവ് നിലനിര്‍ത്താനും ഉണക്കമുന്തിരി സഹായിക്കുന്നു.