എരുവിന് വേണ്ടി മാത്രമാണ് നമ്മള് സാധാരണയായി പച്ചമുളക് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എരുവ് മാത്രമല്ല നിരവധി വൈറ്റമിനുകളാലും പോഷക ഗുണങ്ങളാലും സമ്ബന്നമാണ് പച്ചമുളക് .
വൈറ്റമിൻ സി ധാരാളമായി അടങ്ങിയ പച്ചമുളകില്‍ ശരീരകോശങ്ങളെ വിവിധ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനുള്ള ആന്റിഓക്സിഡന്റുകളാലും സമ്ബന്നമാണ്.
നാച്ചുറല്‍ പെയിൻ കില്ലര്‍
സന്ധിവാതം, മൈഗ്രൈൻ പോലുള്ള വേദനകള്‍ക്ക് എല്ലാം ഒരു നാച്ചുറല്‍ പെയിൻ കില്ലര്‍ ആയി ഉപയോഗിക്കാവുന്ന ഒന്നു കൂടിയാണ് പച്ചമുളക്. ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും പച്ചമുളകില്‍ അടങ്ങിയിട്ടുള്ള ചില ഘടകങ്ങള്‍ സഹായിക്കുന്നുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായും പച്ചമുളക് ഉപയോഗിക്കാവുന്നതാണ്.
പച്ചമുളകില്‍ അടങ്ങിയിട്ടുള്ള ക്യാപ്സൈസിൻ മൂക്കടപ്പില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്നു. സെറട്ടോണിൻ, എൻഡോര്‍ഫിൻ തുടങ്ങിയ മാനസികനില മെച്ചപ്പെടുത്തുന്ന ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പച്ചമുളക് സഹായകരമാണ്.