ഒരുപാട് ആളുകൾ ഇന്ന് പല കാരണങ്ങൾ കൊണ്ട് മാനസികസമ്മർദ്ദം അനുഭവിക്കുന്നു. വീട്ടിലെ സാഹചര്യങ്ങൾ, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ആകുലതകൾ തുടങ്ങിയ കാരണങ്ങൾ പലരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ എല്ലാവർക്കും ഇത്തരം സാഹചര്യങ്ങളെ ശരിയായ രീതിയിൽ അതിജീവിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഈ മാനസിക പിരിമുറുക്കങ്ങളും സമ്മർദവും ഒരു പരിധിവരെ നിയന്ത്രിക്കാം.
മനസ്സ് തുറന്ന് ചിരിക്കുക
നന്നായി മനസ്സ് തുറന്ന് ചിരിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചിരിക്കുന്നത് നമ്മുടെ മാനസിക സമ്മർദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കുവാനും സഹായിക്കുന്നു.അതുകൊണ്ടുതന്നെ തമാശകൾ കേൾക്കുന്നതും വായിക്കുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കാൻ വളരെ സഹായിക്കുന്നു.
മെഡിറ്റേഷൻ ചെയ്യുക
അനാവശ്യ ചിന്തകൾ വർധിക്കുമ്പോഴാണ് പലപ്പോഴും മാനസിക സമ്മർദ്ദം കൂടുന്നത്. മനസ്സിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ചിന്തകൾ പലരുടെയും ഉറക്കത്തേപോലും ബാധിക്കുന്നു.ഈ ചിന്തകൾ ഇല്ലാതാക്കാൻ മെഡിറ്റേഷൻ ചെയ്യുന്നത് വളരെ നല്ലതാണ്. മനസ്സിനെ ഫ്രീയാക്കാനും ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും മെഡിറ്റേഷൻ സഹായിക്കുന്നു.
ശരിയായ ഉറക്കം
പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം ഉറക്കമില്ലായ്മയാണ്.നമ്മുടെ തലച്ചോർ കാര്യക്ഷമമായി പ്രവർത്തിക്കുന്നതും നമ്മുടെ ശരീരത്തിൻ്റെ കേടുപാടുകളും മറ്റും പരിഹരിച്ച് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നതും നമ്മൾ ഉറങ്ങുന്ന സമയത്താണ്.അതുകൊണ്ട് എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങേണ്ടത് വളരെ പ്രധാനമാണ്. രാത്രിയിൽ തീരെ ഉറക്കം കിട്ടുന്നില്ലെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്.
എഴുതുന്നത് ഒരു നല്ല ശീലമാണ്
കുട്ടികാലത്ത് നമ്മൾ സ്കൂളിൽ വെച്ച് ഡയറി എഴുതാൻ പരിശീലിചിട്ടുണ്ട്.പലരും ഇപ്പോഴും ആ ശീലം പിന്തുടരുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ സന്തോഷങ്ങളും വിഷമങ്ങളും ഒരു പുസ്തകത്തിൽ എഴുതുമ്പോൾ നമ്മുടെ മനസ്സിൻ്റെ ഭാരം കുറയ്ക്കാൻ കഴിയും. അതിനാൽ ഒരു ചെറിയ പുസ്തകം എപ്പോഴും കയ്യിൽ കരുതാം.നിങ്ങളുടെ ചിന്തകളും അനുഭവങ്ങളും നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങളും ഈ പുസ്തകത്തിൽ കുറിക്കുക.
കലാപരമായ വിനോദങ്ങൾ
കലാപരമായ വിനോധങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളിലെ മാനസിക സമ്മർദ്ദത്തിൻ്റെ അളവ് കുറക്കാൻ ഏറെ സഹായകമാണ്.നല്ല പാട്ടുകൾ കേൾക്കുന്നതും അത് ആസ്വദിക്കുന്നതും മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതുപോലെയുള്ള കര്യങ്ങൾ നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.