ചര്‍മ്മത്തിലെ ചുളിവുകളും വരകളും കറുത്ത പാടുകളുമൊക്കെ മാറ്റാന്‍ വീട്ടില്‍ സ്ഥിരമായി ലഭ്യമായ വാഴപ്പഴം സഹായിക്കും. ചര്‍മ്മത്തില്‍ കൊളാജൻ വര്‍ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ വാഴപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്ക് ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ സഹായിക്കും. ഇതിനായി ആദ്യം പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.
വാഴപ്പഴം ഇങ്ങനെ ഉപയോഗിച്ചാല്‍ മുഖത്തെ ചുളിവുകളും കറുത്ത പാടുകളും പമ്പകടക്കും
സെപ്റ്റംബർ 04, 2023
0
Tags