ഹെന്ന ഏറ്റവും ഫലപ്രദമായ മുടി കണ്ടീഷണറുകളിൽ ഒന്നാണ്. മുടിക്ക് തിളക്കവും ആരോഗ്യവും നൽകാൻ ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ ഹെന്ന ഉണ്ടാക്കാം.
ആദ്യമായി മൈലാഞ്ചിയില നന്നായി വെയിലത്ത് ഉണക്കിയ ശേഷം ബ്ലെൻഡറിൽ പൊടിക്കുക. ഇങ്ങനെ തയ്യാറാക്കിയ അഞ്ച് കപ്പ് മൈലാഞ്ചി ചെറു തീയിൽ ചൂടാക്കി കാൽ പൗണ്ട് എള്ളെണ്ണയിൽ കലർത്താം.
നന്നായി തണുത്ത ശേഷം ഈ എണ്ണ വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ എണ്ണ തലയോട്ടിയിൽ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. രണ്ടുമാസം തുടർച്ചയായി ഉപയോഗിച്ചാൽ താരനും മുടികൊഴിച്ചിലും മാറി മുടി കട്ടിയാകും.