നാളികേരത്തിന്റെ ഗുണങ്ങളറിയാം...
തേങ്ങയില്‍ കൊഴുപ്പ് താരതമ്യേന ഉയര്‍ന്നതാണ്. ഇത് കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളായ ഡി, ഇ, എ, കെ എന്നിവ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. നാളികേരത്തില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് രോഗശമന ശേഷിയുണ്ട്. ഇതില്‍ പൂരിത കൊഴുപ്പുകളാണ് അടങ്ങിയിട്ടുള്ളത്.
വെളിച്ചെണ്ണയില്‍ മീഡിയം ചെയിൻ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല അതേ സമയം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വയറിൻ്റെ ഭാഗങ്ങളില്‍ അടിഞ്ഞു കൂടാൻ സാധ്യതയുള്ള കൊഴുപ്പുകളെ ഊര്‍ജ്ജമായി മാറ്റിയെടുക്കുന്നു.
രുചി മാത്രമല്ല ശരീരത്തിന് ആവശ്യമുള്ള എല്ലാ ഇലക്ട്രോലൈറ്റുകളും നാളികേരത്തില്‍ നിന്ന് ലഭിക്കുന്നു. ശരീരത്തെ ജലാംശം ഉള്ളതാക്കി നിലനിര്‍ത്തുന്നതിന് ഇലക്ട്രോലൈറ്റുകള്‍ ഒട്ടും ഒഴിച്ചുകൂടാനാവാത്തതാണ്. മറ്റേത് തരം ഡ്രിങ്കുകളുമായി താരതമ്യം ചെയ്താലും തേങ്ങാവെള്ളം നല്കുന്നത്ര ഇലക്ട്രോലൈറ്റുകള്‍ മറ്റൊന്നും നല്‍കില്ല
ചര്‍മ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിര്‍ത്താൻ പ്രകൃതിദത്ത വെളിച്ചെണ്ണയേക്കാള്‍ നല്ലൊരു പരിഹാരമില്ല. ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലുണ്ടാകുന്ന പ്രായമാകല്‍ പ്രക്രിയയെ പതുക്കെയാക്കുന്നു.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി വെളിച്ചെണ്ണ പാചക എണ്ണയായി ഉപയോഗിക്കാം. അതു പോലെതന്നെ തേങ്ങാവെള്ളം കുടിക്കുന്നതും തേങ്ങ വെറുതെ കഴിക്കുന്നതും എല്ലാം ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നാളികേരത്തില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ആഗിരണം ചെയ്യുമ്ബോള്‍ മോണോലൗറിൻ എന്ന പദാര്‍ത്ഥം രൂപം കൊള്ളുന്നു. ഈ പദാര്‍ത്ഥങ്ങള്‍ ഫംഗസ്, വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു.അസ്ഥികളുടെ വികാസത്തിന് അത്യന്താപേക്ഷിതമായ മാംഗനീസും കാല്‍സ്യവും ആഗിരണം ചെയ്യാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ മെച്ചപ്പെടുത്താൻ നാളികേരത്തിലെ പോഷകങ്ങള്‍ സഹായിക്കും. ഓസ്റ്റിയോപൊറോസിസ് രോഗത്തെ തടയാൻ നാളികേരം ഒരു പരിധി വരെ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.