ചോക്ലേറ്റിന് വെറും രുചി മാത്രമല്ല മറ്റു നിരവധി ഗുണങ്ങളും ഉണ്ട്. ചോക്ലേറ്റ് ഉപയോഗം ഹൃദ്രോഗ സാധ്യത മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനം. പഞ്ചസാരയോ മറ്റു പദാര്‍ത്ഥങ്ങളോ ചേര്‍ക്കാത്ത ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയഭിത്തികള്‍ക്ക് വളരെ ഗുണകരമാണ്.
ചോക്ലേറ്റ് കഴിച്ചാൽ ഉള്ള ഗുണങ്ങൾ ഇതൊക്കെയാണ്
ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കുന്നു.മാത്രമല്ല, ആന്റി ബയോട്ടിക്കളുടെയും ഹെല്‍പ്പര്‍ സെല്ലുകളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.ഇതിലൂടെ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയുന്നു.കൂടാതെ തൊണ്ടവേദനക്കും ചുമക്കും ഫലപ്രദമായ തീയോബ്രൊമൈന്‍ എന്ന പദാര്‍ത്ഥം കൊക്കോയിൽ അടങ്ങിയിരിക്കുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ചോക്ലേറ്റ് ഗുണം ചെയ്യുന്നു. ചോക്ലേറ്റ് ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അമിതഭാരം കുറയ്ക്കാനും ചോക്ലേറ്റ് വളരെ നല്ലതാണ്. ചോക്ലേറ്റിൽ ആവശ്യമായ അളവില്‍ കലോറി അടങ്ങിയിരിക്കുന്നു.ഇതുകൊണ്ടാണ് അമിതവണ്ണം കുറയ്ക്കാൻ ഉള്ള ഒരു മാർഗ്ഗമായി ചോക്ലേറ്റ് ഉപയോഗിക്കാൻ കാരണം.മറവിരോഗം ഇല്ലാതാക്കാനും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ചോക്ലേറ്റ് സഹായിക്കുന്നു. ദഹനപ്രക്രിയ എളുപ്പമാക്കാൻ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.