രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ തടയാനും സഹായിക്കും.തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ തക്കാളി ജ്യൂസ് പതിവാക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും.
ഒരു കപ്പ് ചെറിയ തക്കാളിയില്‍ ഏകദേശം 2 ഗ്രാം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും തക്കാളി ജ്യൂസ് കുടിക്കാം.പതിവായി തക്കാളി ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.