നെല്ലിക്ക രക്തം ശുദ്ധീകരിക്കുകയും മുടിയുടെ അകാലനര തടയുകയും മുടിയുടെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ആന്റിഫംഗല്‍, ആൻറിവൈറല്‍ ഗുണങ്ങളുണ്ട്, ഇത് താരൻ, മറ്റ് ഫംഗസ് അണുബാധകള്‍ എന്നിവ തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
നെല്ലിക്ക വിറ്റാമിൻ ഇയാല്‍ സമ്ബുഷ്ടമാണ്. ഇത് മുടിക്ക് മികച്ച കണ്ടീഷണറാക്കി മാറ്റുന്നു. ഇത് മുടിയുടെ അകാല നര കുറയ്ക്കുമെന്നും പറയപ്പെടുന്നു.വിറ്റാമിൻ ഇ, സി തുടങ്ങിയ പോഷകങ്ങള്‍ മുടി കരുത്തുള്ളതായി വളരാൻ സഹായിച്ചേക്കാം. വിറ്റാമിൻ ഇ തലയോട്ടിയിലെ ആരോഗ്യകരമായ രക്തചംക്രമണത്തെ സഹായിക്കുന്നു. ഇത് നമ്മുടെ രോമകൂപങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കാൻ ഇത് പ്രാപ്തമാക്കുന്നു.
താരന്റെ പ്രശ്നമുള്ളവര്‍ നെല്ലിക്കയുടെ നീര് ഉപയോഗിക്കുന്നതോടെ ഈ പ്രശ്നത്തില്‍ നിന്നും രക്ഷനേടാൻ കഴിയും.
മുടി കറുപ്പിക്കാൻ വേണ്ടി മൈലാഞ്ചിക്കൊപ്പം നെല്ലിക്കയുടെ നീരും ചേര്‍ക്കാം. ഇതിനായി നിങ്ങള്‍ നെല്ലിക്കയുടെ നീരില്‍ വേണം മയിലാഞ്ചി കലക്കിയെടുക്കേണ്ടത് ശേഷം ഈ മിശ്രിതം മുടിയില്‍ പുരട്ടണം.
ഇനി ഈ മിശ്രിതം ഉണങ്ങിയ ശേഷം നിങ്ങള്‍ക്ക് സാധാരണ വെള്ളമുപയോഗിച്ചോ അല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചോ മുടി കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മുടി നീളത്തില്‍ വളരുക മാത്രമല്ല മുടിയുടെ വേരുകള്‍ക്ക് കരുത്ത് പകരുകയും ചെയ്യും.
തലയോട്ടിയില്‍ മസാജ് ചെയ്യാൻ നമ്മളില്‍ പലരും വെളിച്ചെണ്ണ ഉപയോഗിക്കുന്നു. നെല്ലിക്ക എണ്ണയിലും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ അകറ്റി നിര്‍ത്തുന്നു.