മൂന്നുമാസം വരെ വെറുംതടവോ 10,000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്. എന്നാല്‍ എതിര്‍പ്പിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതിബില്ലില്‍ നിന്ന് വാക്കാല്‍ അപമാനിക്കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു.
നിസ്സാരകാര്യങ്ങള്ക്കുളള ദുരുപയോഗസാധ്യത കണക്കിലെടുത്താണ് ഒഴിവാക്കല്‍. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയോ അക്രമത്തിനു പ്രേരിപ്പിക്കുകയോ ചെയ്താല്‍ ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ രണ്ടുലക്ഷം വരെ പിഴയുമാണ് ശിക്ഷ. കഠിനമായ ദേഹോപദ്രവം ഏല്‍പ്പിച്ചാല്‍ ഒന്നുമുതല്‍ അഞ്ചുലക്ഷം വരെ പിഴയുമാണ് ശിക്ഷ.