പ്രായഭേദമില്ലാതെ എല്ലാത്തരം ആളുകളെയും അലട്ടുന്ന പ്രശ്നമാണ് ഗ്യാസ്ട്രബിൾ. ഗ്യാസ്ട്രബിളിനുള്ള കാരണങ്ങൾ ഏറെക്കുറെ മനസിലാക്കിയിട്ടുണ്ടെങ്കിലും ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കാൻ മടികാണിക്കുന്നവരാണ് പലരും.ജീവിതരീതിയിലും ഭക്ഷണത്തിലും ചിലമാറ്റങ്ങൾ വരുത്തിയാൽ ഗ്യാസ്ട്രബിൾമൂലമുള്ള വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും. ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ ചില മാർഗങ്ങൾസ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. വയർകമ്ബിക്കുകയാണ് സാധാരണയായിപലർക്കും ആദ്യം അനുഭവപ്പെടുക.കൂടാതെ വയർ വീർക്കുക, ഏമ്ബക്കംപോകുക തുടങ്ങിയ ലക്ഷണങ്ങളും ഗ്യാസ്ട്രബിളിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്.കാരണങ്ങൾ പലത്ശ്വാസമെടുക്കുന്ന അവസരങ്ങളിലോ,ഭക്ഷണം കഴിക്കുമ്ബോഴോകുടലിനുള്ളിൽ ഗ്യാസ് വന്നേക്കാം. ഇത്വെളിയിലേക്ക് വരുന്നതാണ് ഗ്യാസ്ട്രബിൾഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന്.
ഗ്യാസ്ട്രബിൾഉണ്ടാകാനുള്ള കാരണങ്ങൾ
കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുംബാക്ടീരിയയുടെ പ്രവർത്തനത്തിലൂടെ കുടലിൽ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.കൂടാതെ രക്തത്തിൽ നിന്നുംകുടൽഭിത്തിയിലൂടെ കുടലിനകത്തേക്ക്ഗ്യാസ് ഉണ്ടാകാറുണ്ട്. ഇവയിലേതെങ്കിലും അസ്വസ്ഥതകളാകാം ഗ്യാസ്ഉണ്ടാകുന്നതിന് ഇടയാക്കുന്നത്. ഗ്യാസ്പുറത്തേക്ക് പോകുന്നത് പ്രധാനമായുംരക്തത്തിലേക്ക് തിരികെപോകുന്നതിലൂടെയാണ്. ഗ്യാസ്ട്രബിളിൻ്റെപ്രശ്നങ്ങൾ ഏറ്റവും അധികരിക്കുന്നത് കുടലിനകത്ത് അണുക്കൾ ഉണ്ടാകുന്നതു കുടലിന്റെ ചലനക്കുറവ് കൊണ്ട് ഗ്യാസ് ഉണ്ടാകാനിടയുണ്ട്. കുടലിന്റെസാധാരണയായിട്ടുള്ള ചലനം കുറവാണെങ്കിൽ ഗ്യാസുണ്ടാകാനുള്ള സാധ്യതയുണ്ടാകാം.
ഗ്യാസ്ട്രബിളിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ
ഗോതമ്സ്. കിഴങ്ങ്. പയർവർഗങ്ങൾ, പാലുത്പന്നങ്ങൾ, പഴങ്ങൾ, എന്നിവയാണ്.
ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന പദാർഥങ്ങൾ ഗ്യാസിന് കാരണമാകും.ഇവയൊക്കെ പൂർണമായും ദഹിക്കാതെചെറുകുടലിൽ നിന്നും വൻകുടലിലേക്ക്എത്തും. വൻകുടലിൽ വച്ച്ബാക്ടീരിയയുടെ പ്രവർത്തനമുണ്ടായിട്ട്ഗ്യാസ് ഉണ്ടാകുന്നു. ഗ്യാസ്ട്രബിളിന്റെപ്രശ്നങ്ങൾ കൂടുതലായുള്ളവർഭക്ഷണത്തിൽ തീർച്ചയായും നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്.പരിഹാരമുണ്ട്ജീവിതരീതിയിലും ഭക്ഷണക്രമത്തിലുംശ്രദ്ധിച്ചാൽ ഗ്യാസ്ട്രബിൾ ഏറെക്കുറെപരിഹരിക്കാനാകും. ഗ്യാസ് കൂടുതൽപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഭക്ഷണങ്ങൾഅധികം കഴിക്കാതിരിക്കുക.
പ്രോട്ടീൻധാരാളമുള്ള ഭക്ഷണത്തിൽ ഗ്യാസ്കുറവായിരിക്കും.
മത്സ്യം, മാംസം
ഇവയൊന്നും ഗ്യാസ്ട്രബിളുണ്ടാക്കില്ല.കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റുകൾഅടങ്ങിയ ഭക്ഷണങ്ങളാണ്ഗ്യാസ്ട്രബിളിന് കാരണമാകുന്നത്.കാർബോഹൈഡ്രേറ്റുകളടങ്ങിയഭക്ഷണങ്ങൾ മനസിലാക്കി അവഒഴിവാക്കുക. ചിലരിൽ ദുർഗന്ധത്തോട്കൂടി ഗ്യാസ് പുറത്തേക്ക് പോകാറുണ്ട്.അതിന് കാരണമാകുന്ന ഭക്ഷണങ്ങൾകഴിക്കാതിക്കുക. ഉദാഹരണത്തിന്കാബേജ്, കോളിഫ്ളവർ എന്നിവകഴിക്കുന്നത് കുറയ്ക്കുക.ഗ്യാസ്ട്രബിളെന്നത് കാര്യമായചികിത്സാരീതികൾ നൽകുന്നതോ,ഭക്ഷയപ്പെടേണ്ടതോ ആയ രോഗമല്ല.കുടലിന്റെ ചലനം കുറവുള്ളവരിൽ ചലനം സാധ്യമാക്കുന്നതിനുള്ള ചികിത്സ നൽകാറുണ്ട്. അതുപോലെ കുടലിലെ അണുക്കൾ ചിലർക്ക് കൂടുതലായിരിക്കും. അങ്ങനെയുള്ളവർക്ക് കുടലിലുള്ള ബാക്ടീരിയ കുറയ്ക്കാൻ പ്രോബയോട്ടിക്സസ് നൽകാറുണ്ട്. കുടലിന്മറ്റ് അസുഖങ്ങൾ, കുടലിന് തടസങ്ങൾ തുടങ്ങിയ പ്രശ്നനങ്ങൾ ഉണ്ടെങ്കിൽആന്റിബയോട്ടിക്കുകൾ നൽകാറുണ്ട്. ഇത് എല്ലാവർക്കും നൽകാറില്ല. ചിലസാഹചര്യങ്ങളിൽ മാത്രമേ ആന്റിബയോട്ടിക്സ് കൊടുക്കാറുള്ളൂ.വയറ്റിൽനിന്നും പോകാൻ ബുദ്ധിമുട്ട്ഉള്ളവർക്ക് അത് പരിഹരിക്കുന്നതിനുള്ളമരുന്നുകളും നൽകും.