മാലിന്യങ്ങള്‍ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക. മോശം ഭക്ഷണ ശീലങ്ങള്‍ നിങ്ങളുടെ CKD (chronic kidney disease) സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ചില ഭക്ഷണങ്ങള്‍ കിഡ്നിക്ക് നല്ലതായതിനാല്‍ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം...
ഒന്ന്...
മത്സ്യം പ്രോട്ടീൻ സമ്ബുഷ്ടമാണ്. നാഷണല്‍ കിഡ്നി ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ ഒമേഗ - 3 കൊഴുപ്പുകള്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവ് (ട്രൈഗ്ലിസറൈഡുകള്‍) കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
രണ്ട്...
നാരുകള്‍, വിറ്റാമിൻ സി, കെ എന്നിവയും അതിലേറെ പൊട്ടാസ്യവും സോഡിയവും സമ്ബന്നമാണ് ക്യാബേജ്. കിഡ്നി തകരാര്‍ പരിഹരിക്കാൻ ക്യാബേജ് സഹായകമാണ്.
മൂന്ന്...
മൂത്രനാളിയിലെ അണുബാധ തടയാൻ ക്രാൻബെറി സഹായിക്കുന്നു. ക്രാൻബെറികള്‍ പതിവായി കഴിക്കുന്നത് അണുബാധ തടയാൻ സഹായകമാണ്. കൂടാതെ, ക്രാൻബെറികളില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, അത് വീക്കം ചെറുക്കാൻ സഹായിക്കും. മാത്രമല്ല അവയ്ക്ക് ഹൃദയത്തിന്റെയും ദഹനത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാൻ കഴിയും.
നാല്...
ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും ഫൈബറും അടങ്ങിയ ബ്ലൂബെറി എല്ലായിടത്തും ആരോഗ്യകരമാണ്. അവര്‍ വീക്കം കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.